കല്‍പ്പറ്റ ശ്രീ അയ്യപ്പമഹാക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് തുടക്കമാവും
കൽപ്പറ്റ : കല്‍പ്പറ്റ ശ്രീ അയ്യപ്പ ട്രസ്റ്റിന്റെ കീഴിലുള്ള ശ്രീ അയ്യപ്പമഹാക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നവംബര്‍ 16 മുതല്‍ 22 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അഴകത്ത് പ്രകാശന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. കൊടിയേറ്റം 17ന് വൈകിട്ട് ഏഴ് മണിക്ക് നടക്കും. പ്രസാദശുദ്ധി, കലശപൂജ, രക്ഷോഘ്‌ന പൂജ, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തു കലശാഭിഷേകം, പുണ്യാഹം, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, കലശപൂജകള്‍, ആചാര്യവരണം, മുളയില്‍, മുളപൂജ, ശ്രീഭൂതബലി എന്നിലയും, ഗണപതി ഹോമം, ഭഗവതി സേവ പൂജ, വിളക്കാചാരം, തായമ്പക എന്നിവയും ഉത്സവദിവസങ്ങളില്‍ നടക്കും.
22ന് ബുധനാഴ്ച രാവിലെ കണി കാണിച്ചു പള്ളിയുണര്‍ത്തല്‍, അഭിഷേകങ്ങള്‍, ആറാട്ടുബലി, ആറാട്ടിന് എഴുന്നള്ളത്ത്, അറാട്ട്, ആറാട്ട് കഴിഞ്ഞു വാദ്യഘോഷങ്ങളോടെ തിരിച്ചെഴുന്നള്ളത്ത് തുടര്‍ന്ന് കൊടിറക്കം എന്നിവ നടക്കും. 25 കലശാഭിഷേകത്തോടെ പൂജ, ശ്രീഭൂതബലി എന്നിവയോടെ ഉദ്ഘാടനം സമാപിക്കും. ഉത്സവദിവസങ്ങളിലും മണ്ഡലം 41ാം ദിവസവും ക്ഷേത്രത്തില്‍ ഉച്ചക്ക് 12.30 മുതല്‍ അന്നദാനം ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജി വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി സി പി മഹേഷ്‌കുമാര്‍, എ പി വാസുദേവന്‍ നായര്‍, ഇ എസ് സുരേഷ്‌സ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply