May 15, 2026

പാറത്തോട് പ്രദേശങ്ങളിൽ ജനങ്ങൾ കുടിക്കുന്ന വെള്ളത്തിൽ പന്നിഫാം മാലിന്യം ഒഴുക്കിയതായി പരാതി 

0
20231116 164943
By ന്യൂസ് വയനാട് ബ്യൂറോ

 

പറത്തോട് : പൊഴുതന സേട്ടുകുന്ന്, കാലിക്കുനി പ്രദേശങ്ങളിൽ ജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിൽ പന്നിഫാം മാലിന്യം ഒഴുക്കിയതായി പരാതി . സേട്ടുക്കുന്ന് ഭാഗത്തെ സ്വകാര്യ പന്നിഫാമിൽ നിന്നാണ് കഴിഞ്ഞ ദിവസം പന്നിവെയിസ്റ്റും മാലിന്യവും വെള്ളത്തിൽ ഒഴിക്കിയതായി നാട്ടുകാർ പരാതിപ്പെടുന്നത്. ഈ പ്രദേശത്തെ വെള്ളത്തിന് രൂക്ഷമായ ദുർഗന്ധവും ഉണ്ട് . വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തി . നാട്ടുകാർ കുടിക്കാൻ ഉൾപ്പടെ ഉപയോഗിക്കുന്ന വെള്ളത്തിലാണ് മാലിന്യം ഒഴുക്കിയത് . വനാതിർത്തിയിലായതിനാൽ ഫോറെസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കേസ് എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *