പൊഴുതനയിൽ 11.3 കിലോ കഞ്ചാവുമായി യുവാക്കളെ എക്സൈസ് പിടികൂടി
പൊഴുതന: പൊഴുതനയിൽ വലിയ അളവിലുള്ള മയക്കുമരുന്ന് ശേഖരം എക്സൈസ് പിടികൂടി.
പൊഴുതന ടൗണിന് സമീപമുള്ള ആളൊഴിഞ്ഞ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് 11.300 കിലോ കഞ്ചാവ് പിടികൂടിയത് . കഞ്ചാവ് സൂക്ഷിച്ചുവച്ച കുറ്റത്തിന് പൊഴുതന സ്വദേശിയായ കാരാട്ട് വീട്ടിൽ ജംഷീർ അലി ( 35) ആലപ്പുഴ സ്വദേശിയായ സുരേഷ് (27) എന്നയാളെയും കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പൊഴുതന ടൗണിന് സമീപമുള്ള നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടുക്കള ഭാഗത്ത് കുഴിച്ചിട്ട നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ജംഷീർ അലി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണ്. വയനാട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരാണ് പിടികൂടിയ ജംഷീർ അലിയും സുരേഷും.ജംഷീർ അലി കാപ്പ ചുമത്തി നാടുകടത്തിയിരുന്ന വ്യക്തി കൂടിയാണ്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾഅസീസ്. കെ .കെ കൃഷ്ണൻകുട്ടി. പി , സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി . കെ , അനീഷ്.ഇ .ബി , അജയ്. കെ എന്നിവർ പങ്കെടുത്തു.
Leave a Reply