മുസാബഖ ഡിസംബർ 29ന് തുടങ്ങും

കമ്പളക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ഒന്നിടവിട്ട വർഷങ്ങളിൽ നടത്തുന്ന മദ്റസാ വിദ്യാർഥികളുടെ 17-ാമത് കലാ സാഹിത്യ മത്സരത്തിന്റെ ജില്ലാതല പ്രോഗ്രാം (മുസാബഖ) ഡിസംബർ 29, 30, 31 തീയതികളിൽ കുളിവയൽ ഇമാം ഗസ്സാലി അക്കാദമിയിൽ നടത്താൻ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് എ. അശ്റഫ് ഫൈസി പനമരം അധ്യക്ഷത വഹിച്ചു. ജില്ലയിലെ മുന്നൂറോളം മദ്റസകളിൽ നടന്ന പ്രാഥമിക മദ്‌റസകളിൽ നിന്ന് വിജയിച്ചവർ റെയ്ഞ്ച്തലങ്ങളിൽ മാറ്റുരച്ച ശേഷമാണ് ജില്ലയിലെത്തുന്നത്. സബ് ജൂനിയർ ജൂനിയർ , സീനിയർ ,സൂപ്പർ സീനിയർ , ജനറൽ വിഭാഗങ്ങളിലായി 84 ഇനങ്ങളിലാണ് വിദ്യാർഥികളുടെ മത്സരം. പത്താം ക്ലാസ് പൂർത്തിയാക്കിയവരും 25 വയസ് കവിയാത്തവരുമായ പൂർവ വിദ്യാർഥികളും അലുംനി വിഭാഗത്തിൽ മാറ്റുരക്കും. മദ്റസാ മുഅല്ലിംകളും വിവിധ ഇനങ്ങളിൽ മത്സരിക്കും. 2024 ജനുവരിയിൽ ചെമ്മാട് ദാറുൽ ഹുദായിലാണ് സംസ്ഥാന മുസാബഖ. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് കെ.വി.എസ് തങ്ങൾ തലപ്പുഴ ഉദ്ഘാടനം ചെയ്തു. പി. അബ്ദുള്ളക്കുട്ടി ദാരിമി, പി ആബിദ് ദാരിമി, എം.കെ ഇബ്റാഹിം മൗലവി പടിഞ്ഞാറത്തറ, ആർ.കെ.എം ദാരിമി ബീനാച്ചി, അബ്ദുൽ മജീദ് അൻസ്വരി മീനങ്ങാടി, ഇസ്മായിൽ ദാരിമി ആനപ്പാറ, മുനീർ ദാരിമി മാനന്തവാടി, ഹാശിം ദാരിമി തരുവണ, അബൂബക്കർ മൗലവി മുട്ടിൽ, ശഫീഖ് ഫൈസി മേപ്പാടി, ശിഹാബുദ്ദീൻ ഫൈസി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply