May 14, 2026

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ ഭവന വായ്പ കുടിശ്ശിക തീർപ്പാക്കൽ ജില്ലാതല അദാലത്ത് മാനന്തവാടിയിൽ 

0
20231121 164814
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ വയനാട് ജില്ലാ ഓഫീസിൽ നിന്നും വിവിധ ഭവന വായ്പ പദ്ധതികളിൽ കൂടി വായ്പ എടുക്കുകയും ദീർഘകാലമായി തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് റിക്കവറി / ജപ്തി നടപടികൾ നേരിടുകയും ചെയ്യുന്ന കുടിശ്ശികക്കാരായ ഗുണഭോക്താക്കൾക്കായി സർക്കാർ അനുമതിയോടെ കുടിശ്ശിക തുകയിൽ ഇളവുകൾ നൽകി വായ്പ തുക തിരിച്ചടക്കുന്നതിന് വേണ്ടി വായ്പ സെറ്റിൽമെൻ്റ് അദാലത്ത് നടത്തുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • കുടിശ്ശികക്കാരായ ഗുണഭോക്താക്കൾ തങ്ങളുടെ കട ബാധ്യതകൾ തീർക്കുന്നതിനായി 23.11.2023 ന് രാവിലെ 9.30 മണി മുതൽ ഭവന നിർമ്മാണ ബോർഡിന്റെ മാനന്തവാടി (താഴെ അങ്ങാടി കെ എസ് ആർ ടി സി ഗാരജിൻ സമീപമുള്ള) വർക്കിംഗ് വിമൻസ് ഹോസ്‌റ്റലിൽ വെച്ച് നടക്കുന്ന വായ്പ ബന്ധപ്പെട്ട രേഖകൾ സഹിതം എത്തിച്ചേരേണ്ടതാണ്.

 

  • പ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ രേഖകൾ, വായ്പ എടുത്ത ആൾ മരണപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്, അവകാശം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ എന്നിവ അദാലത്തിൽ ഹാജരാക്കേണ്ടതാണ്.

ഫോൺ നമ്പർ: – 04936-247442

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *