June 10, 2026

കനൽ ഫെസ്റ്റ് നടത്തി

0
Img 20231122 165508
By ന്യൂസ് വയനാട് ബ്യൂറോ

 

പൂക്കോട്: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവരുടെ നേതൃത്വത്തിൽ കനൽ ഫെസ്റ്റ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൂക്കോട് വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയിൽ നടന്ന പരിപാടി സർവ്വകലാശാല ഡീൻ ഡോ.എം.കെ നാരയണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഉദ്യോഗസ്ഥ കെ.ബബിത അധ്യക്ഷത വഹിച്ചു. ലിംഗ സമത്വബോധവൽക്കരണം ലക്ഷ്യമാക്കി അഡ്വ. അബിജ വിഷയാവതരണം നടത്തി. പൂക്കോട് സർവ്വകലാശാല അസോസിയേറ്റ് ഡോ.എസ്.മായ, പി.എൻ.ഇ മിഷൻ കോർഡിനേറ്റർ ജോയ്‌സ് ജോസഫ്, ഫിനാൻഷ്യൽ സ്‌പെഷ്യലിസ്റ്റ് കെ.ബി ശ്രുതി തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *