May 14, 2026

ജില്ലാ സ്കൂൾ കലോൽസവം ; ബത്തേരിയിൽ ഇന്ന് വിളംബര റാലി

0
Img 20231124 120935
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 27 മുതൽ 30 വരെ നടക്കുന്ന വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഇന്ന് ബത്തേരിയിൽ വിളംബര റാലി നടക്കും. വൈകിട്ട് 3.30 ന് അസംപ്ഷൻ സ്കൂളിൽ നിന്നും ആരംഭിക്കുന്ന റാലി സർവ്വജന സ്കൂളിൽ സമാപിക്കും. സർവ്വജന സ്കൂൾ, സെൻറ് ജോസഫ് സ്കൂൾ, ഡയറ്റ് ബത്തേരി, അസംപ്ഷൻ സ്കൂൾ, മാർബസേലിയോസ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ അണിനിരക്കും. കൂടാതെ ജനപ്രതിനിധികൾ, സംഘാടകസമിതി അംഗങ്ങൾ, സുൽത്താൻബത്തേരി വികസനം വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവരും റാലിയുടെ ഭാഗമായി ഉണ്ടാകും. വനിതകളുടെ കൈകൊട്ടിക്കളി, ശിങ്കാരിമേളം, നാസിക് ഡോൾ, ഫ്ലാഷ് മോബ് എന്നിവ റാലിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *