August 24, 2026

പാഴ് വസ്തു നിര്‍മാണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ റഹീസിനെ അനുമോദിച്ചു

0
20231125 142230
By ന്യൂസ് വയനാട് ബ്യൂറോ

 

 

പീച്ചങ്കോട്: അടിമാലിയില്‍ നടന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയില്‍ പാഴ് വസ്തുക്കളെ കൊണ്ടുള്ള നിര്‍മാണ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ റഹീസിനെ ഡി.വൈ.എഫ്‌.ഐ പീച്ചങ്കോട് യൂണിറ്റ് കമ്മറ്റി അനുമോദിച്ചു. പീച്ചങ്കോട് പുത്തന്‍പുര മുഹമ്മദിന്റെയും സല്‍മയുടെയും മകനും മാനന്തവാടി ഗവ. ടെക്‌നികല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് റഹീസ്. ഡി.വൈ.എഫ്‌.ഐ പൊരുന്നന്നൂര്‍ മേഖലാ കമ്മറ്റി ട്രഷററും യൂണിറ്റ് സെക്രട്ടറിയുമായ ഇഹ്സാന്‍ പീച്ചങ്കോട് മോമന്റോ കൈമാറി യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് കണ്ണങ്കൈ, ലത്തീഫ് കാഞ്ഞായി, അജ്മല്‍ അമ്പലഞ്ചേരി, റഊഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *