August 2, 2026

പഴശ്ശി ദിനാചരണം നവംബര്‍ 28 മുതല്‍ 30 വരെ

0
20231125 193841
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :പുരാവസ്തു വകുപ്പന്റെ നേതൃത്വത്തില്‍ 218 ാം പഴശ്ശിദിനാചരണം നവംബര്‍ 28 മുതല്‍ 30 വരെ പഴശ്ശികുടീരത്തില്‍ നടക്കും. നവംബര്‍ 30 ന് രാവിലെ 9.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി.സിദ്ദിഖ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാര്‍ എന്നിവര്‍ പങ്കെടുക്കും. ഡോ.പി മോഹന്‍ദാസ് പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. നവംബര്‍ 28 ന് പുരാവസ്തു പ്രദര്‍ശനവും, നവംബര്‍ 29 ന് കളിമണ്‍ ശില്‍പ്പനിര്‍മ്മാണ മത്സരം എന്നിവ നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *