September 15, 2024

ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും

0
Eijtiw257313

 

ബത്തേരി :42-മത് ജില്ലാ സ്‌കൂൾ കലോത്സവ ത്തിന് ബത്തേരി സർവജന സ്‌കൂളിൽ ഇന്ന് തിരി തെളിയും.സർവജനയിൽ പ്രത്യേകം സ‌ജ്ജീകരിച്ച 10 വേദികളിലായി സ്‌റ്റേജിതര ഇനങ്ങളാണു ഇന്ന് നടക്കുക. ചിത്രരചന, കാർട്ടൂൺ, എണ്ണചായം. കൊളാഷ് തുടങ്ങി വരയുടെ വസന്ത മൊരുക്കുന്ന ഇനങ്ങളും കവിതാ രചന, കഥാരചന, ഉപന്യാസ രചന, ക്യാപ്ഷൻ രചന, നിഘണ്ടു നിർമാണം. തർജമ, പോസ്റ്റർ നിർമാണം, പദപയറ്റ്, പദകേളി, പ്രശ്നോ ത്തരി, സമസ്യാപൂരണം തുട ങ്ങിയ എഴുത്തിനങ്ങളും ക്വിസ്, പോസ്റ്റർ നിർമാണം എന്നിവയും ഇന്ന് നടക്കും.

കലോത്സവ നഗരിയിലെ തട്ടകം, നർത്തനം, നൂപുരം, ചിലമ്പ്, ഋഷഭം, സപ്തം, ഉറവ്, മുര ളിക എന്നീ 8 വേദികളിലായി ‌സ്റ്റേജിനങ്ങൾ നാളെ മുതൽ ആരംഭിക്കും. കലോത്സവത്തിൽ ആകെ 926 ഇനങ്ങളിലാണ് മത്സരങ്ങൾ. 1,2 വേദികൾ സർവജന സ്‌കൂളിലും വേദി 3 സെന്റ് ജോസഫ് ഇംഗ്ലിഷ് സ്‌കൂൾ മുറ്റത്തെ ഓഡിറ്റോറിയവുമാണ്. ഡയറ്റ് ഓഡിറ്റോറിയമാണ് നാലാമത്തെ വേദി. വേദി 5 കൈപ്പഞ്ചേരി ഗവ. എൽപി സ്‌കൂളും 6 പ്രതീക്ഷയൂത്ത് സെൻ്ററുമാണ്. ഡയറ്റ് എജ്യു സാറ്റ് ഹാളാണ് വേദി 7. എട്ടാമത്തെ വേദി സർവജന വിഎ ച്ച് എസ്ഇ വിഭാഗത്തിലെ ക്ലാസ് മുറിയാണ്.കലോത്സവത്തിൽ ആകെ 3,290 കലാപ്രതിഭകളാണു മാറ്റു രയ്ക്കുന്നത്. അപ്പീലിലൂടെ എത്തുന്നവരെ കൂടി കൂട്ടിയാണ് എണ്ണം വീണ്ടും കൂടും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *