June 10, 2026

ഏകദിന ശിൽപശാല സംഘടിപ്പിച്ചു

0
Eixty9g60964
By ന്യൂസ് വയനാട് ബ്യൂറോ

 

 

മീനങ്ങാടി: കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശിൽപശാല ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബൂത്ത്‌ ഭാരവാഹികൾക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ മണ്ഡലം പ്രതിനിധികളും ജില്ലയിലെ കെപിസിസി ഡിസിസി ഭാരവാഹികളും പങ്കെടുത്തു.

കെപിസിസി എക്സിക്യൂട്ടീവ് അംഗം കെഎൽ പൗലോസ്, കെപിസിസി മെംബർ കെ ഇ . വിനയൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

മീനങ്ങാടി മണ്ഡലത്തിൽ നിന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് എം ജെ, ലിന്റോ കുര്യാക്കോസ്,ജസ്റ്റിൻ പി ജോഷ്വ എന്നിവരെ യോഗം അനുമോദിച്ചു. മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മൂരിയൻ കാവിൽ, ബേബി വർഗീസ്, വി എം വിശ്വനാഥൻ, കെ ആർ ഭാസ്കരൻ,എൻ കെ ഏലിയാസ്, ടിപി ഷിജു, പി പി പൈലി, ടി കെ തോമസ്, ഡെയ്‌സി ജെയിംസ് വാർഡ് മെംബർമാരായ ഉഷ രാജേന്ദ്രൻ, ശാന്തി സുനിൽ ശാരദമണി ,ബിന്ദു മോഹൻ, കെ പി ജയിംസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *