കിസാൻ തൊമ്മൻ രക്തസാക്ഷി ദിനം ആചരിച്ചു
പുൽപ്പള്ളി : സ. എ.വർഗ്ഗീസിന്റെ സഹപ്രവർത്തകനായിരുന്ന സ: കിസാൻ തൊമ്മൻ രക്തസാക്ഷിയായിട്ട് 54 വർഷം തികയുകയാണ്. സി.പി.ഐ (എം.എൽ) റെസ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷി അനുസ്മരണം പുൽപള്ളി ടൗണിൽ നടന്നു. കേന്ദ്ര കമ്മിറ്റി അംഗം എം.കെ. ദാസൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നവഫാസിസ്റ്റുകളിൽ നിന്നും രക്ഷിച്ചെടുക്കുന്നതിന് വേണ്ടി മുഴുവൻ ജനാധിപത്യ ശക്തികളും ഐക്യപ്പെടണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. കൾച്ചറൽ ഫോറം സെക്രട്ടറി വേണുഗോപാൽ കുനിയിൽ, എം.കെ. ഷിബു, കെ
ജി. മനോഹരൻ, കെ ആർ. അശോകൻ തുടങ്ങിയവർ സംസാരിച്ചു.
ചാരുവേലിൽ ജാേൺസൺ സ്വാഗതമാശംസിച്ചു. പി.ടി. പരമാനന്ദ് അദ്ധ്യക്ഷനായിരുന്നു.





Leave a Reply