എം.എന്‍. സ്മാരക മന്ദിരം ഉദ്ഘാടനം ഇന്ന്
കല്‍പ്പറ്റ: സി.പി.ഐ വയനാട് ജില്ലാ കൗണ്‍സില്‍ ഓഫീസ് കെട്ടിടം(എം.എന്‍.സ്മാരക മന്ദിരം)ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പ്രകാശ് ബാബു, പി.സന്തോഷ്‌കുമാര്‍ എം.പി, റവന്യൂ മന്ത്രി കെ.രാജന്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സത്യന്‍ മൊകേരി, ടി.വി.ബാലന്‍, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോള്‍, പി.കെ.മൂര്‍ത്തി എന്നിവര്‍ പ്രസംഗിക്കും.
5,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നുനില കെട്ടിടമാണ് ജില്ലാ കൗണ്‍സില്‍ ഓഫീസിനു നിര്‍മിച്ചത്. പഴയ ഓഫീസ് കെട്ടിടം പൊളിച്ച് 2022 മാര്‍ച്ച് 19നാണ് പുതിയതിന്റെ നിര്‍മാണം ആരംഭിച്ചത്. ജില്ലയിലെ പാര്‍ട്ടി അംഗങ്ങളില്‍നിന്നു സമാഹരിച്ചതും സംഭാവന ലഭിച്ചതുമായ തുക വിനിയോഗിച്ചാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയതെന്നു ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പി.കെ.മൂര്‍ത്തി, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എസ്.സ്റ്റാന്‍ലി, പി.എം.ജോയി എന്നിവര്‍ പറഞ്ഞു.
Leave a Reply