June 10, 2026

ഗോപാൽ രത്ന അവാർഡ് പുൽപ്പള്ളി ക്ഷീരസംഘം ഏറ്റുവാങ്ങി

0
Img 20231127 155341
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപള്ളി: ഇന്ത്യയിലെ മികച്ച ക്ഷീരസംഘത്തിനുള്ള ഗോപാൽരത്ന അവാർഡ് പുൽപ്പള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലിയും സെക്രട്ടറി എം.ആർ ലതികയും ചേർന്ന് ആസാമിലെ ഗുവഹട്ടിയിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാലയിൽ നിന്ന് ഏറ്റുവാങ്ങി. ആസ്സാം കൃഷി മന്ത്രി അതുൽ ബോറ, ട്രാൻസ്‌പോർട് മന്ത്രി പരിമൾ ശുക്ല ബൈദ്യ, അരുണാചൽ പ്രദേശ് ക്ഷീര വികസന വകുപ്പ് മന്ത്രി ടാഗി തക്കി തുടങ്ങിയവർ പങ്കെടുത്തു. 5 ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *