കരുതാം കൗമാരം മോട്ടിവേഷൻ ക്ലാസ് നടത്തി
പുൽപള്ളി: പുൽപള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കായി
‘കരുതാം കൗമാരം’ എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ വി.കെ സുരേഷ് ബാബു ക്ലാസ്സെടുത്തു. പുൽപള്ളി ടൗൺ പള്ളി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു , ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ഉഷ തമ്പി. ജില്ലാ പഞ്ചായത്തംഗങ്ങളായ ബിന്ദു പ്രകാശ്, ബീന ജോസ് ,സുശീല, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ മേഴ്സി ബെന്നി, ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.ടി കരുണാകരൻ, ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, രജനി ചന്ദ്രൻ, സിന്ധു സാബു, ജോഷി ചാരുവേലിൽ, ജോമറ്റ് കോത വഴിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply