June 20, 2026

കല്‍പ്പറ്റ പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

0
Img 20231129 083458
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദോഹ, തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന തലസ്ഥാനത്ത് 3 ദിവസമായി നടന്ന് വരുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ ഭാഗമായി ജില്ല കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് സംയുക്ത ട്രേഡ് യൂണിയന്‍, സംയുക്ത കര്‍ഷക, കര്‍ഷക തൊഴിലാളികളുടെ ഐക്യവേദിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ധര്‍ണ്ണ സമരം ബി കെ എം യൂ ദേശീയ വൈസ് പ്രസിഡണ്ട് കെ ഇ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷക സംഘം ജില്ല സെക്രട്ടറി സി ജി പ്രത്യൂഷ് അദ്ധ്യഷത വഹിച്ചു. സി കെ ശശീന്ദ്രന്‍ ,പി .വി സഹദേവന്‍, വി ഹാരീസ്, കെ സുഗതന്‍, സി എസ് സ്റ്റാലിൻ , വിജയന്‍ ചെറുകര, സുന്ദര്‍രാജ്, വി വി ഗിരീഷ് കെ . ഷെമീര്‍,പി പി . ആലി സ്വാഗതവും, സി . മൊയ്തീന്‍ കുട്ടി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *