June 20, 2026

ജില്ലാ സ്കൂൾ കലോത്സവം മോണോ ആക്ടില്‍ മൂന്നാം തവണയും വൈഗ

0
Img 20231129 094349
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: അധ്യാപകനായ പിതാവിന്റെ പരിശീലനം നേടി ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ മൂന്നാം തവണയും ഒന്നാം സ്ഥാനം. എസ്.കെ.എം.ജെ.എച്ച്.എസ്.എസ്സിലെ വൈഗ എസ്. ദിനേശാണ് മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് യു.പി വിഭാഗം മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന മേളയില്‍ എ. ഗ്രേഡ് നേടിയിട്ടുണ്ട്. എച്ച്.എസ് വിഭാഗം നാടന്‍ പാട്ടിലും മത്സരിക്കുന്നുണ്ട്.

മേപ്പാടി ജി.എച്ച്.എസ്.എസ്.അധ്യാപകനായ പിതാവ് ദിനേശിന്റെ ശിഷ്യണത്തിലാണ് മോണോ ആക്ട് അഭ്യസിക്കുന്നത്. എസ്.കെ.എം.ജെ.എച്ച്.എസ്.എസിലെ അധ്യാപിക സ്മിതയാണ് വൈഗയുടെ അമ്മ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *