ജീവിതം ട്യൂണ്‍ ചെയ്യാം’ സൗജന്യ റേഡിയോ വിതരണം ചെയ്തു
വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സ്കൂളുകൾ, സാംസ്‌കാരിക നിലയങ്ങൾ, തൊഴിലിടങ്ങൾ,അഗതി മന്ദിരങ്ങൾ, കിടപ്പ് രോഗികളുടെ വീടുകൾ എന്നിവിടങ്ങളിൽ പൊതുപ്രവർത്തകൻ കാരക്കുനി ബഷീറിന്റെ നേതൃത്വത്തിൽ സൗജന്യ റേഡിയോ വിതരണം നടത്തി.
വെള്ളമുണ്ട എ.യു. പി സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ബഷീർ കാരക്കുനി അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രസ് സി. ജ്യോതി ടീച്ചർ , വി. കെ ഗോവിന്ദൻ, രോഷ്നി ടീച്ചർ, ഷൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
അഞ്ചു വർഷത്തോളം കിടപ്പ് രോഗിയായിരുന്ന ബഷീർ കാരക്കുനി തന്റെ രോഗാതുരമായ സമയത്ത് സ്വന്തം ജീവിതത്തിന് പ്രതീക്ഷ നല്‍കിയ റേഡിയോ മറ്റുള്ളവരുടെ ജീവിതത്തിലും വെളിച്ചമാകട്ടെ എന്ന് കരുതി കിടപ്പു രോഗികളുൾപ്പെടെയുള്ളവരുടെ ജീവിതം ട്യൂണ്‍ ചെയ്യുവാൻ സൗജന്യ റേഡിയോ വിതരണം ചെയ്യുന്ന ദൗത്യം ഏറ്റെടുത്തത് പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
Leave a Reply