ഇഖ്‌റ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ഉദ്ഘാടനം നാളെ രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിക്കും
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ ഇഖ്‌റ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരംഭിക്കുന്ന ഡയഗ്‌നോസ്റ്റിക് സെന്റര്‍ നാളെ രാഹുല്‍ ഗാന്ധി എം.പി ഉദഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം രാവിലെ 9.30നാണ് എം.പി നിര്‍വഹിക്കുക. അതോടൊപ്പം തായ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന കാത് ലാബ് പ്രാഖ്യാപനവും എം.പി നിര്‍വഹിക്കും. സി.ടി സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിങ്, ദേശീയാംഗീകാരമുള്ള ലബോറട്ടറി, ഫാര്‍മസി, മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക്, ഏസ്‌തെറ്റിക് സെന്റര്‍ എന്നീ സൗകര്യങ്ങളോടെയുള്ളതാണ് ഡയഗ്‌നോസ്റ്റിക് സെന്റര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും തമിഴ്‌നാട് സര്‍ക്കാരിന്റെ കാപ് പരിരക്ഷയും ആശുപത്രിയില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്ഘാടന പരിപാടിയില്‍ കെ.സി വേണുഗോപാല്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ രമേശ് തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഇഖ്‌റ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍, ദന്തരോഗ വിഭാഗം മേധാവി ഡോ. നൗഷാദ് പള്ളിയാല്‍, ഇഖ്‌റ ജനറല്‍ മാനേജര്‍ ഡോ. കെ.ടി മുഹമ്മദ് അബ്ദുല്‍ ജവാദ് എന്നിവര്‍ അറിയിച്ചു.





Leave a Reply