May 20, 2024

വയനാട്ടിലെ മുസ്‌ലിം ചരിത്രത്തെ കുറിച്ച് ആഴങ്ങളിലുള്ള ഗവേഷണം അനിവാര്യം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ 

0
Img 20231129 191813

കൽപ്പറ്റ :വയനാട് മുസ്‌ലിം ചരിത്രത്തെ കുറിച്ച് ആഴങ്ങളിലുള്ള ഗവേഷണം ഏറെ അനിവാര്യമാണെന്ന് എസ് .കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡൻസ് യൂണിയനും (സഫ്‌വ) ഡിഗ്രി സിവിലൈസേഷനൽ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി കൽപ്പറ്റ പി. ഡബ്ലിയൂ. ഡി ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച വയനാട് മുസ്‌ലിം ഹിസ്റ്ററി കോൺഫ്രൻസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകൾക്ക് മുമ്പേ കുടിയേറ്റത്തിലൂടെ വയനാട്ടിൽ സാന്നിദ്ധ്യമറിയിച്ച മുസ്‌ലിംകൾ ജില്ലയുടെ മത – സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ നൽകിയ സേവനങ്ങൾ ആധികാരികമായി പഠന വിധേയമാക്കേണ്ടതും അക്കാദമിക് തലങ്ങളിൽ ലിഖിത രൂപങ്ങളിൽ പരിചയപ്പെടുത്തുന്നതും ജില്ലയുടെ സാമൂഹികാന്തരീക്ഷത്തിന്റെ സൗഹൃദത്തിന് ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

പ്രിൻസിപ്പാൾ വി കെ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. സത്യധാര ദ്വൈവാരിക ചീഫ് എഡിറ്റർ അൻവർ സ്വാദിഖ് ഫൈസി താനൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശംസാദ് മരക്കാർ, എസ് വൈ എസ് ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ. മുഹമ്മദ് കുട്ടി ഹസനി, സി മൊയ്തീൻകുട്ടി, എ.കെ മുഹമ്മദ് ദാരിമി, കെ.എ നാസർ മൗലവി, പി ടി എ പ്രസിഡൻ്റ് അലി മാസ്റ്റർ പന്തിപ്പൊയിൽ,മൊയ്തു തരുവണ, അബ്ദുസ്സലാം അമ്പലവയൽ, സൈതലവി മുണ്ടക്കൈ എന്നിവർ പങ്കെടുത്തു. വയനാട് മുസ്‌ലിം കുടിയേറ്റം: ഒരു ചരിത്ര അവലോകനം, ഹിസ്റ്ററിക്കൽ അനലൈസിസ് ഓഫ് ജെയിൻ റിലീജ്യൻസ് ട്രെഡിഷൻ ഇൻ വയനാട്, എടക്കൽ ശിലാ ലിഖിതങ്ങൾ, അഡ്വാൻസെസ് ഓഫ് ടിപ്പു സുൽത്താൻ ആൻഡ് പഴശ്ശിരാജ ഇൻ വയനാട്, ഇന്ത്യ -അറബ് വ്യാപാര ബന്ധത്തിലെ വയനാടൻ സംസ്കാര നിർമ്മിതിയും ഇസ്‌ലാമിക സ്വാധീനവും, വയനാട്ടിലെ ഹനഫീ സാന്നിധ്യം, ദി റിലേഷൻഷിപ്പ് ബിറ്റ്വീൻ വയനാട് മുസ്‌ലിം കൾച്ചറൽ ആൻഡ് അതർ കൾച്ചറൽ ഇൻ ദി റിലീജ്യൻ, വയനാട് മുസ്‌ലിം സംസ്കാരത്തിൽ സൂഫികളുടെ പങ്ക്, ജമാൽ സാഹിബ്: മുസ്‌ലിം നവോത്ഥാനവും വൈജ്ഞാനിക മുന്നേറ്റങ്ങളും എന്നീ പ്രബന്ധങ്ങൾ യഥാക്രമം സകരിയ കെ കെ വെളിമുക്ക്,മുഹമ്മദ് സുഹൈൽ പള്ളിയാലി, മുഹമ്മദ് നിസാർ ഒ തളിപ്പറമ്പ്, മുഹമ്മദ് അമാൻ കാശിപട്ടണം, സിനാൻ പീച്ചംകോട്,മുഹമ്മദ് ഷഹീം ഹാഷിം മംഗലാപുരം, സിനാൻ ഓമശ്ശേരി,മുഹമ്മദ് ജാസിം ചെമ്മാട്,ഹാഷിം കെ എം പൊന്നാനി അവതരിപ്പിച്ചു സൂപ്പി പള്ളിയാൽ,ഡോ.സിറാജുദ്ദീൻ ഹുദവി കെല്ലൂർ, ഡോ : ബാവ പാലുകുന്ന് എന്നിവർ മോഡറേഷൻ നടത്തി. റഫീഖ് ഹുദവി, വാഹിദ് ഹുദവി, ഹബീബ് ദാരിമി, റാഷിദ് ഹുദവി, ലുക്മാൻ ഹുദവി, സവാദ് വാഫി എന്നിവർ സെമിനാറിന് നേതൃത്വം നൽകി.മുർഷിദ് വാഫി സ്വാഗതവും സയ്യിദ് ജസീൽ ജിഫ്രി നന്ദിയും പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *