May 14, 2026

കലാമേളക്ക് ഇന്ന് കൊടിയിറക്കം; മുന്നേറ്റം മാനന്തവാടി.

0
Img 20231130 072621
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :42-ാമത് വയനാട് ജില്ലാ റവന്യൂ സ്കൂൾ കലോൽസവം ഇന്ന് കൊടിയിറങ്ങും. മൂന്നുദിനങ്ങൾ പിന്നിടുമ്പോൾ മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസിന്റെ മുന്നേറ്റം. കഴിഞ്ഞദിവസം മൂന്നാംസ്ഥാനത്തായിരുന്ന എം.ജി.എം. സ്കൂൾ ബുധനാഴ്ച വൈകുന്നേരത്തോടെ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തി. 248 ഇനങ്ങൾ പൂർത്തിയായപ്പോൾ 148 പോയന്റുമായാണ് എം.ജി.എം.എച്ച്.എസ്.എസ്. വിജയക്കുതിപ്പ് തുടരുന്നത്. 131 പോയന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസാണ് രണ്ടാംസ്ഥാനത്ത്. 124 പോയന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസാണ് മൂന്നാമത്. ഉപജില്ലകളിൽ 804 പോയന്റുമായി മാനന്തവാടിയാണ് ഒന്നാമത്. 787 പോയന്റുമായി സുൽത്താൻബത്തേരി രണ്ടാംസ്ഥാനത്തും 742 പോയന്റുമായി വൈത്തിരി മൂന്നാംസ്ഥാനത്തുമാണ്.

സംസ്കൃതോത്സവം പൂർത്തിയായപ്പോൾ 70 പോയന്റുമായി പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്. ജേതാക്കളായി. 60 പോയന്റുമായി കണിയാരം ഫാ. ജി.കെ.എം.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും 35 പോയന്റുമായി ബത്തേരി അസംപ്ഷൻ എച്ച്.എസ്. മൂന്നാംസ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ 45 പോയന്റുവീതം നേടി ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളും നടവയൽ സെയ്ന്റ് തോമസ് എച്ച്.എസും ഒന്നാംസ്ഥാനം പങ്കിട്ടു. 35 പോയന്റുവീതം നേടി മാനന്തവാടി ജി.യു.പി.എസും കുഞ്ഞോം എ.യു.പി.എസും രണ്ടാംസ്ഥാനം നേടി. 15 പോയന്റുമായി കല്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂളാണ് മൂന്നാംസ്ഥാനത്ത്.

അറബിക് കലോത്സവം പൂർത്തിയായപ്പോൾ മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. 65 പോയന്റുമായി ഒന്നാംസ്ഥാനം നേടി. 45 പോയന്റുമായി പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും 40 പോയന്റുമായി പനമരം ക്രസന്റ് പബ്ലിക് സ്കൂൾ മൂന്നാംസ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ 53 പോയന്റുമായി മുട്ടിൽ ഡബ്ല്യു.ഒ.യു.പി. സ്കൂൾ ഒന്നാംസ്ഥാനം നേടി. 25 പോയന്റുമായി പനമരം ക്രസന്റ് പബ്ലിക് സ്‌കൂൾ രണ്ടാംസ്ഥാനവും 20 പോയന്റുമായി വെള്ളമുണ്ട ജി.യു.പി.എസ്. മൂന്നാംസ്ഥാനവും നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *