May 19, 2024

ജില്ലാ സ്കൂൾ കലോത്സവം: ശാസ്ത്രിയ സംഗീതത്തില്‍ ശ്രീവിദ്യമോഹൻ

0
Img 20231130 144503

 

ബത്തേരി: ശാസ്ത്രീയ സംഗീതത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടി ശ്രീവിദ്യ മോഹന്‍. മൂലങ്കാവ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീവിദ്യ. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ട്രിപ്പ് ഇട്ട് ആശുപത്രയില്‍ ചികിത്സയിലായിരുന്ന ശ്രീവിദ്യ തന്റെ സ്‌കൂളിലെ ഒപ്പന ടീമിന് പാടാനായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി മേളയുടെ രണ്ടാംദിവസമായ ചൊവ്വാഴ്ചയും എത്തിയിരുന്നു. തുടര്‍ന്ന് പനി പൂര്‍ണമായും മാറാതെ അവശയായ ശ്രീവിദ്യ വേദിയിലെത്തി മത്സരിച്ച് ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു. ഇതിനുപുറമെ ലളിതഗാനത്തില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ദൊട്ടപ്പന്‍കുളം ശ്രീനിധിമിഥുനം വീട്ടില്‍ മോഹന്‍, ശ്രീജ ദമ്പതികളുടെ മകളാണ് ശ്രീവിദ്യമോഹന്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *