October 9, 2026

പാഴ് വസ്തുക്കൾ ആശുപത്രി പരിസരത്തു നിന്ന് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്

0
Ei4edq994423
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: ഹരിതകർമ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പാഴ് വസ്തുക്കൾ ആശുപത്രി പരിസരത്തു നിന്ന് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. പഞ്ചായത്തിൽ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിക്കു പ്രത്യേക സ്ഥലം ഇല്ലാത്തതിനാലാണു കാപ്പുംകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഒരു ഭാഗം ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ എത്തിച്ച സാധനങ്ങൾ കയറ്റി അയയ്ക്കാൻ വൈകുന്നതിനാൽ പരിസരമാകെ മാലിന്യ കൂമ്പാരമായി മാറി. അതോടെ ആശുപത്രിയിൽ എത്തുന്ന രോഗികൾ അടക്കമുള്ളവർക്കും ജീവനക്കാർക്കും വലിയ ദുരിതമാകുകയാണ്. മഴ പെയ്താൽ അഴുക്കു വെള്ളം പരിസരങ്ങളിൽ വ്യാപിക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നു. ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ മാലിന്യം എടുത്തുമാറ്റാൻ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ എം.സി.എഫ് സംവിധാനത്തിനുള്ള കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ടെന്നും സ്റ്റോക്കുള്ള പാഴ് വസ്തുക്കൾ എടുത്തുമാറ്റാൻ നടപടി ഉണ്ടാകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *