ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി യുവാവിനെയും യുവതിയും പിടികൂടി
ബാവലി: മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി യുവാവിനെയും യുവതിയും അറസ്റ്റ് ചെയ്തു. മാനന്തവാടി അഞ്ചാംമൈല്‍ പറമ്പന്‍ വീട്ടില്‍ പി ഹസീബ് (23), മലപ്പുറം തിരൂര്‍ വലിയപറമ്പില്‍ സോഫിയ (32) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 55 ഇസെഡ് 7283 നമ്പര്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, ഷിനോജ്, അര്‍ജുന്‍, വനിത എക്‌സൈസ് ഓഫീസര്‍ ഷൈനി ഡ്രൈവര്‍ രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.




Leave a Reply