May 7, 2026

വെള്ളമുണ്ട ഡിവിഷനിൽ ലെസൺ പദ്ധതിക്ക് തുടക്കം

0
Img 20231208 170012
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്തും കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി-പട്ടികവർഗ പ്രോത്സാഹന പദ്ധതിയായ ‘ലെസൺ’ പദ്ധതിയുടെ വെള്ളമുണ്ട ഡിവിഷൻതല ഉദ്‌ഘാടനം വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

ഹെഡ്മാസ്റ്റർ മഹേഷ് ടി. അധ്യക്ഷത വഹിച്ചു.സാജിദ് പി.കെ,നാസർ.സി,ആർ. പിമാരായ ദീപു ആന്റണി, മുഹമ്മദലി കെ.എ തുടങ്ങിയവർ സംസാരിച്ചു.

ലെറ്റ്സ് എംപവർ സ്കൂൾ സ്റ്റുഡൻ്റ്സ് ഓഫ് അവർ നെയ്ബർഹുഡ് എന്ന ലെസൺ പദ്ധതി ഇതിനകം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് മാതൃക മുന്നേറ്റം നടത്തിയിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *