August 1, 2026

എൽസ്റ്റൺ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുക: സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ 

0
Img 20231210 191722
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: എൽസ്റ്റൺ എസ്‌റ്റേറ്റ് സർക്കാർ ഏറ്റെടുക്കുക, തൊഴിലാളികളുടെ ഉടമസ്ഥതയിൽ തോട്ടം പുന:സംഘടിപ്പിക്കുക, ട്രേഡ് യൂണിയൻ നേതൃത്വങ്ങളും തോട്ടം മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളി തിരിച്ചറിയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ രാഷ്ട്രീയ ക്യാമ്പയിൻ പ്രവർത്തനം സംഘടിപ്പിക്കും. വയനാട്ടിൽ നിയമവിരുദ്ധമായി കയ്യേറി നടത്തിവരുന്ന 60,000 ഏക്കർ തോട്ട ഭൂമി തിരിച്ച് പിടിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ മുന്നിൽ സർക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശമുണ്ടായിട്ടും നാളിതുവരെയായിട്ടും ജില്ലാ കലക്ടർ യാതൊരു നടപടിയുമെടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി ഈ തീരുമാനത്തിലെത്തിയത്.

ജില്ലാ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, എം.കെ.ഷിബു, കെ.ജി. മ നോഹരൻ, കെ.ആർ. അശോകൻ,സി.ജെ.ജോൺസൺ, ബിജു. എം.കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *