May 7, 2026

പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരമില്ലാ ബദൽ പാതയ്ക്കായി മാരത്തോൺ

0
Img 20231210 192716
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ :എഴുപത് ശതമാനത്തോളം പണികൾ നടന്നിട്ടും കാലങ്ങളായി പൂർത്തീകരിക്കാതെ കിടക്കുന്ന പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരമില്ലാ ബദൽ പാതക്കായി ജനകീയ സമര സമിതി നടത്തുന്ന സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാരത്തോൺ സംഘടിപ്പിച്ചു. ദ്വാരക 4 -ാം മൈൽ മുതൽ പടിഞ്ഞാറത്തറ വരെയുള്ള 12 കിലോമീറ്ററാണ് മാരത്തോൺ മത്സരം നടത്തപ്പെട്ടത്. കെ.സി.വൈ.എം മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ ഫ്ളാഗ് ഓഫ് ചെയ്തു.

മാരത്തോൺ മത്സരത്തിന് ശേഷം നടന്ന ഐക്യദാർഢ്യ സദസ്സിൽ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്  ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഈ ബദൽ പാതയുടെ പൂർത്തീകരണത്തിനായുള്ള എല്ലാ സമരങ്ങൾക്കും സമരസമിതിയോടും നാട്ടുകരോടുമൊപ്പം കെ.സി.വൈ.എം മുൻപന്തിയിൽ തന്നെ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് . ബാലൻ. പി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മാരത്തോൺ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. രൂപതാ ജനറൽ സെക്രട്ടറി . അഭിനന്ദ് ജോർജ് കൊച്ചുമലയിൽ, സമര സമിതി ഭാരവാഹികളായ . ഗഫൂർ വെണ്ണിയോട്, . കെ.റ്റി. കുഞ്ഞബ്ദുള്ള, . കമൽ ജോസഫ് എന്നിവർ സംസാരിച്ചു. രൂപത വൈസ് പ്രസിഡന്റ് കുമാരി മെലിൻ ആന്റണി പുളിക്കിയിൽ, സെക്രട്ടറിമാരായ കുമാരി ബെറ്റി പുതുപറമ്പിൽ, .റ്റിജിൻ വെള്ളപ്ലാക്കിൽ, ട്രഷറർ . ബിബിൻ പിലാപ്പിള്ളിൽ സംസ്ഥാന സിൻഡിക്കേറ്റ് അംഗം .റ്റിബിൻ പാറയക്കൽ, രൂപത സിൻഡിക്കേറ്റ് അംഗങ്ങളായ . ക്ലിന്റ്ചായം പുന്നയ്ക്കൽ, ദ്വാരക മേഖല പ്രസിഡൻ്റ് . അജയ് മുണ്ടക്കൽ, ജനകീയ സമര സമിതി നേതാക്കളായ ശകുന്തള ടീച്ചർ, സാജൻ തുണ്ടിയിൽ, ആലിക്കുട്ടി, ബെന്നി മാണിക്കത്ത് , ഷമീർ കടവണ്ടി,നാസർ സി.കെ, ബിനു, ഹംസ, തങ്കച്ചൻ നടക്കൽ, നാസർ കൈപ്രവൻ | യു.സി ഹുസൈൻ, ജോണി മുകളേൽ,തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *