കരിയർ ഗൈഡൻസ് ശിൽപശാല നടത്തി
മീനങ്ങാടി : വയനാട് ജില്ലാ പഞ്ചായത്തിന്റെയും ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് സെല്ലിന്റെയും നേതൃത്വത്തിൽ നടക്കുന്ന ലെയ്സൺ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ പട്ടികജാതി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിച്ചു. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെംബർ പി.വി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ , വാർഡ് മെംബർ ടി.പി ഷിജു , കെ. അനിൽകുമാർ , പി.ഡി. ഹരി എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി കരിയർ കൗൺസിലർ ഡോ. ബാവ കെ. പാലുകുന്ന് ക്ലാസെടുത്തു.





Leave a Reply