May 20, 2024

പുൽപ്പള്ളിയിൽ ബുധനാഴ്ച പ്രൈവറ്റ് ബസ് തൊഴിലാളി സമരം.

0
20231211 204733

 

പുൽപ്പള്ളി: പുൽപ്പള്ളി – ബത്തേരി – പെരിക്കല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ആരാധന ബസ്സിലെ ജീവനക്കാരനായ ഗണേശൻ എന്നയാൾക്ക് അകാരണമായി ജോലി നിഷേധിച്ച വാഹന ഉടമയുടെ നടപടിക്കെതിരെ മേഖലയിലെ മുഴുവൻ ബസ് തൊഴിലാളികളും പണിമുടക്കുമെന്നു സംയുക്ത സമരസമിതി ഭാരവഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. കഴിഞ്ഞ 7 വർഷക്കാലം ഇതേ ബസ്സിൽ ഡ്രൈവറായി ജോലി നോക്കിവന്നയാൾക്കാണ് ജോലി നിഷേധിച്ചത്. ലേബർ വകുപ്പ് ചർച്ചക്ക് വിളിച്ചിട്ടും ഉടമ പങ്കെടുക്കാതെ നിഷേധാത്മക നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾ പണിമുടക്കുന്നതെന്നും ഭാരവഹികൾ പറഞ്ഞു. സതീഷ് കുമാർ എസ് കെ , മഹേഷ് പി ആർ, സജി എം.ജെ.തോമസ് കെ എ, ടി വി മോഹനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *