ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവകളെ നിരീക്ഷിക്കാൻ വനം വകുപ്പ് ശാസ്ത്രീയ സംവിധാനം കണ്ടെത്തണം: സ്വതന്ത്ര കർഷക സംഘം
ബത്തേരി: വന്യമൃഗ ശല്യത്തിൽ നിന്നും ജീവനും സ്വത്തിനും പരിപൂർണ്ണ സംരക്ഷണം ഉറപ്പു വരുത്തുന്ന കാര്യത്തിൽ വനം വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കടുവ കൊലപ്പെടുത്തിയ വാകേരിയിലെ പ്രജീഷിന്റെ കുടുംബത്തെ സന്ദർശിച്ച സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി, ജനറൽ സെക്രട്ടറി പി. കെ. അബ്ദുൽ അസിസ് എന്നിവർ കുറ്റപ്പെടുത്തി. കടുവകളും കാട്ടാനകളും ജനവസ pകേന്ദ്രങ്ങളിൽ വിഹരിക്കുമ്പോഴും ഉണർന്നു പ്രവർത്തിക്കാൻ വനം വകുപ്പ് തയ്യാറായിട്ടില്ല. ആൾ നാശവും കൃഷി നാശവും സംഭവിക്കുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടികളാണ് വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ജനവസ കേന്ദ്രങ്ങളിലിറങ്ങുന്ന കടുവളുടെ നിരീക്ഷണം ശാസ്ത്രീയമായി നടത്താൻ വനം വകുപ്പ് പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രജീഷിന്റെ കുടുംബത്തിന് അനുവദിച്ച തുക തീരെ ചെറുതാണെന്നും കൂടുതൽ തുക അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്വതന്ത്ര കർഷക സംഘം മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി മായൻ മുതിര, സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് ലത്തീഫ് അമ്പലവയൽ, ജനറൽ സെക്രട്ടറി ഖാലിദ് വെങ്ങുർ, വി.സിറാജ് എന്നിവരോടൊപ്പമാ ണ് പ്രജീഷിന്റെ വീട് സന്ദർശിച്ചത്.





Leave a Reply