June 20, 2026

ജില്ലയിൽ മൂന്ന്‌ പോളിടെക്‌നിക്ക്‌ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ സമ്പൂർണ വിജയം

0
Ei93v8l6164
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിൽ മൂന്ന്‌ പോളിടെക്‌നിക്ക്‌ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ സമ്പൂർണ വിജയം. മീനങ്ങാടി, മാനന്തവാടി പോളിടെക്‌നിക്കുകൾ എസ്‌എഫ്‌ഐ നിലനിർത്തിയപ്പോൾ മേപ്പാടി പോളി ടെക്‌നിക്‌ യുഡിഎസ്‌എഫിൽ നിന്നും തിരിച്ചു പിടിച്ചു. മൂന്ന്‌ പോളിയിലും മേജർ സീറ്റുകൾ മുഴുവൻ എസ്‌എഫ്‌ഐ നേടി. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ വിദ്യാർഥികൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.:

ഭാരവാഹികൾ ;മേപ്പാടി പോളി ടെക്‌നിക്ക്‌–-

അശ്വിൻ പ്രദീപ്‌(ചെയർമാൻ), അഭിജിത്‌(വൈസ്‌ ചെയർമാൻ), കെ പി അദി(വനിതാ വൈസ്‌ ചെയർപേഴ്‌സൺ), നിവിൻ കുമാർ (ജനറൽ സെക്രട്ടറി), അരുണിമ(പിയുസി), ശ്രീനാഥ്‌(മാഗസിൻ എഡിറ്റർ), അർജുൻ ആനന്ദ്‌(ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി).

മീനങ്ങാടി പോളിടെക്‌നിക്‌–-

വി കെ അജിൻ (ചെയർമാൻ), ടി അഭിമന്യു(വൈസ്‌ ചെയർമാൻ), ഒ ആര്യ(വനിതാ വൈസ്‌ ചെയർപേഴ്‌സൺ), സൗരവ്‌(ജനറൽ സെക്രട്ടറി), മുഹമ്മദ്‌ തൻസീഹ്‌ (പിയുസി), കെ രോഷിത്‌(മാഗസിൻ എഡിറ്റർ), പി നന്ദന(ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി).

 

മാനന്തവാടി പോളിടെക്‌നിക്‌–-

എസ്‌ സരുൺ സന്തോഷ്‌(ചെയർമാൻ), ഇ എസ്‌ അശ്വിൻ രാജ്‌(വൈസ്‌ ചെയർമാൻ), അപർണ(വനിതാ വൈസ്‌ ചെയർപേഴ്‌സൺ), വി കെ അനുരാഗ്‌ (ജനറൽ സെക്രട്ടറി), കെ അഭിജിത്‌(പിയുസി), സി ആകാശ്‌(മാഗസിൻ എഡിറ്റർ).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *