കാനം രാജേന്ദ്രന്‍ അനുസ്മരണം നടത്തി
കല്‍പ്പറ്റ: സിപിഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാനം രാജേന്ദ്രന്‍ അനുസ്മരണം നടത്തി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലന്‍, ജില്ലാ സെക്രട്ടറി ഇ ജെ ബാബു, പി ഗഗാറിന്‍ (സിപിഐഎം), ഒ വി അപ്പച്ചന്‍ (കോണ്‍ഗ്രസ്), എന്‍ കെ റഷീദ് (മുസ്ലിം ലീഗ്), റെജി ഓലക്കോട് (കേരള കോണ്‍ഗ്രസ് എം), ഇ വി ന്യൂട്ടണ്‍ (ബിജെപി), സി എം ശിവരാമന്‍( എന്‍സിപി), കെ കെ ഹംസ ( ആര്‍ജെഡി), കെ സി റോസക്കുട്ടി ടീച്ചര്‍ ( ചെയര്‍പേഴ്സണ്‍, വനിതാ വികസന കോര്‍പ്പറേഷന്‍), വി പി വര്‍ക്കി (ജെഡിഎസ്), ശശികുമര്‍ (കോണ്‍ഗ്രസ് എസ്), ശ്യം (കേരള കോണ്‍ഗ്രസ് ബി), ഡോ. സുരേഷ് (എഎപി), എം ടി ഇബ്രാഹിം (ഐന്‍എല്‍), കെ സുഗുതന്‍ (സിഐടിയു) സണ്ണി മാത്യു, എഡ്വ. എബി ചെറിയാന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറി സച്ചിതാനന്ദന്‍, ബിനില്‍ കുമാര്‍, അമല്‍, സംസാരിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാന്‍ലി നന്ദി പറഞ്ഞു.





Leave a Reply