August 24, 2026

ശ്രീ പുറക്കാടി ക്ഷേത്രം മണ്ഡല മഹോത്സവത്തിന് നാളെ തുടക്കം

0
20231222 145343
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:ശ്ര പുറക്കാടി പൂമാലാ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. ഇത്തവണ വിപുലമായ രീതിയില്‍ നാലു ദിവസമാണ് വിശേഷാല്‍ പൂജകളും ആഘോഷപരിപാടികളും ഉണ്ടാകുക. ഡിസംബര്‍ 23,24,25,26 തീയതികളിലാണ് മണ്ഡല മഹോത്സവം. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി മഴുവന്നൂര്‍ തെക്കേ ഇല്ലത്ത് കുഞ്ഞിക്കേശവന്‍ എമ്പ്രാന്തിരിയും മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലത്ത് ശങ്കരന്‍ എമ്പ്രാന്തിരിയും മുഖ്യകാര്‍മികത്വം വഹിക്കും.23ന് വൈകിട്ട് 6.45ന് ചെറുതാഴം ദിലീപ് മാരാര്‍, കാഞ്ഞിരങ്ങാട് അരുണ്‍ രാജ് മരാര്‍ എന്നിവരുടെ ഇരട്ടത്തായമ്പക, 8.45ന് ശ്രുതിലയം വയനാടിന്‍റെ ഭക്തിഗാന സുധ. 24ന് രാവിലെ 10ന് കലവറ നിറയ്ക്കല്‍, വൈകിട്ട് 5.30ന് ഭജന (പുറക്കാടി ഭജനസംഘം), 6.15ന് കോട്ടക്കല്‍ പിഎസ്‍വി നാട്യസംഘത്തിന്‍റെ കഥകളി (കഥ:കുചേല വൃത്തം), രാത്രി 9ന് സ്വയംഭൂ മാനികാവിന്‍റെ ദേവീ ഫ്യൂഷന്‍ നൃത്തം, രാത്രി 11.15ന് ചൂട്ട് നാടന്‍ കലാപഠന ഗവേഷണ കേന്ദ്രത്തിന്‍റെ നാടന്‍ പാട്ട്. 25ന് 5.30ന് നീലേശ്വര പഞ്ചവാദ്യ സംഘത്തിന്‍റെ (പ്രമോദ് മാരാരും സംഘവും) പഞ്ചവാദ്യം, 7ന് പുറക്കാടി മാതൃസമിതിയുടെ കൈകൊട്ടിക്കളി, 7.30ന് ബത്തേരി ചിലങ്ക നാട്യകലാക്ഷേത്രയുടെ (കലാമണ്ഡലം റെസി ഷാജി ദാസും സംഘവും ) നൃത്തസന്ധ്യ, 9.30ന് കൊങ്ങിയമ്പം നൂപുര നൃത്തവിദ്യാലയത്തിന്‍റെ ഭരതനാട്യം, 11ന് അപ്പാട് താലം വരവ്, 11.30ന് ഗാനമേള (സെവന്‍ ബീറ്റ്സ്, വയനാട്). 26ന് രാവിലെ 8ന് സംഗീതാര്‍ച്ചന, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് ആറിന് തോറ്റം, തായമ്പക, 6.15ന് നാട്ടുക്കൂട്ടം വയനാടിന്‍റെ നാടന്‍പാട്ട്, 7.30ന് പുളത്തിറ മേളം (തൃക്കുറ്റിശ്ശേരി ശങ്കരമാരാര്‍, കലാമണ്ഡലം അരവിന്ദ മാരാര്‍ പൂതാടി), 8.30ന് തുമ്പക്കുനി താലം വരവ്, 10.30ന് ആറാട്ട് എഴുന്നള്ളത്ത്, 11.30ന് സംഗീത നൃത്ത നാടകം വടക്കുംനാഥന്‍ (അവതരണം രംഗക്ഷേത്ര, തിരുവനന്തപുരം).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *