September 2, 2026

ദ്വിദിന പരിശീലനം നടത്തി

0
Eibw3zn35011
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ്സ് സെന്ററിലെ യോഗ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ദ്വിദിന പരിശീലനം നല്‍കി. ഹോട്ടല്‍ ഗ്രാന്റ് ഐറിസില്‍ നടന്ന പരിശീലനം ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സി.വി ഉമ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഹരിത ജയരാജ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദാസ് ഏളപ്പില, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ ജെ. രഞ്ജിത, ഡോ. ടി. യമുന രമേശ്, ആയുഷ്ഗ്രാമം യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍മാരായ ഡോ ടി. അപര്‍ണ്ണ, ഡോ. ജനിത കെ. ജയന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. യോഗ ഇന്‍സ്ട്രക്ടര്‍മാരായ ഡോ. അശ്വതി സുദര്‍ശന്‍, ഡോ രേഖ, സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *