June 20, 2026

തൊഴിലാളികളുടെ കുടില്‍കെട്ടി സമരം ; പ്രകടനം നടത്തി കര്‍ഷക കോണ്‍ഗ്രസ്സ്  

0
Img 20231226 194239
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മാസങ്ങളായി ശബളവും ജോലിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ പ്രതിസന്ധി ലായിരിക്കുന്ന എലസ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ കുടില്‍കെട്ടി സമരം നടത്തുകയായിരുന്നു. മനേജ്‌മെന്റിന്റെ ഈ ധിക്കാര നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് മുതല്‍ തേയില നുള്ളി പ്രതിഷേധിക്കുന്ന സമരം ആരംഭിച്ചിരിക്കുകയാണ്. ഇതിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് കര്‍ഷക കോണ്‍ഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര സ്ഥലത്തേക്ക് പ്രകടനവുമായി എത്തി. പി കെ മുരളി, സാലിറാട്ടക്കൊല്ലി, കെ കെ മുഹമ്മദാലി, ജിന്‍സണ്‍ പി ജെ, വിനോദ് കുമാര്‍ ,എം എം മാത്യു, ഗുരു , വാസു മുണ്ടേരി, ഹിദായത്ത് പുല്‍പ്പാറ ,സനല്‍, ജനാര്‍ദനന്‍, സഹദേവന്‍ , റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *