May 7, 2026

പ്ലാമുറ്റം ” പദ്ധതിക്ക് തുടക്കമായി

0
Img 20231226 200734
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:കരിങ്ങാരി ഗവൺമെൻറ് യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഉന്നതി പാലിയാണയിൽ “പ്ലാമുറ്റം “പദ്ധതിക്ക് തുടക്കമായി.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

മുറ്റത്തൊരു പ്ലാവ് വീട്ടിൽ ഒരു ചക്ക” എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ വിളംബര ജാഥയിൽ അധ്യാപകർ, വിദ്യാർഥികൾ, പിടിഎ , എംപിടിഎ , എസ് എം സി അംഗങ്ങൾ, പൊതുജനങ്ങൾ, എ എം ആർ എസ്സിലെ അധ്യാപകർ ,എൻഎസ്എസ് വളണ്ടിയേഴ്സ് തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

ഹെഡ്മാസ്റ്റർ ശശി പി കെ , പിടിഎ പ്രസിഡണ്ട് നാസർ എസ്,എസ് എം സി ചെയർമാൻ മഹേഷ് ,എംപിടി എ പ്രസിഡണ്ട് അശ്വതി,സ്റ്റാഫ് സെക്രട്ടറി ടോമി മാത്യു എന്നിവർ സംസാരിച്ചു.

അധ്യാപകരായ ബാലൻ പുത്തൂർ, മനോജ് വി , ഷൈജു കെ പി , ബിനോയ് കെ ജെ , നിമിഷ സി,അനൂപ് കരിങ്കുറ്റി തുടങ്ങിയവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *