ഓണക്കിറ്റ് വിതരണം ചെയ്ത് എൻ.എസ്.എസ് വളണ്ടിയേഴ്സ്
കൽപ്പറ്റ : മുനിസിപ്പാലിറ്റിയിലെ ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഓണ കിറ്റുകൾ വിതരണം ചെയ്തു. ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ, മുണ്ടേരിയിലെ വിഎച്ച്എസ്ഇ വിഭാഗം എൻ.എസ്.എസ്. വളണ്ടിയേഴ്സ് സമാഹരിച്ച വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കിറ്റുകൾ നൽകിയത്. ഹരിത സ്പർശം എന്ന പേരിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി ഹാളിൽ നടന്ന പരിപാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ സൗമ്യ എസ്. ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ സാമൂഹ്യബോധം ഊട്ടിയുറപ്പിക്കുന്നതിനും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനും അതുവഴി നല്ല വ്യക്തിത്വവികാസം രൂപപ്പെടുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് സൗമ്യ പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ശശി മാസ്റ്റർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുഹമ്മദ് റാഫിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ജി.വിഎച്ച്.എസ്.എസ്. കൽപ്പറ്റ പി.ടി.എ. പ്രസിഡൻറ് സി ജയരാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രഞ്ജിത്ത് കെ, കൽപ്പറ്റ മുനിസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ കെ. സത്യൻ, വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വയനാട് ജില്ലാ കോഡിനേറ്റർ ശ്രീജിത്ത് വാകേരി, മുൻ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നിമിഷ കെ.കെ., വളണ്ടിയർ ലീഡർ കുമാരി നാജിയ നസ്രീൻ എന്നിവർ സംസാരിച്ചു. വിഎച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പാൾ കെ. പി. മുനവർ സ്വാഗതംവും മുനിസിപ്പാലിറ്റി ഹരിത കർമ്മ സേന സെക്രട്ടറി ഷാഹിന നന്ദിയും പറഞ്ഞു.





Leave a Reply