August 24, 2026

രാമക്ഷേത്രനിർമ്മാണം ഭാരതത്തിന്റെ ആത്മാഭിമാനം : വി.ഉണ്ണികൃഷ്ണൻ

0
Img 20231227 164443
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അയോധ്യ പ്രാണ പ്രതിഷ്ഠയോടനുമ്പന്ധിച്ച് വയനാട്ടിലെ വിതരണത്തിനായി അയോധ്യയിൽ നിന്ന് എത്തിച്ച അക്ഷതം കാക്കവയൽ പൂമാല പരദേവതാ ക്ഷേത്രത്തിൽ വെച്ച് വിതരണം നടന്നു.പരിപാടിയുടെ ഉദ്ഘാടനം പൂജ്യ ഈശ്വരാനന്ദ ഭാരതി സ്വാമികൾ നിർവ്വഹിച്ചു.യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വ്യവസ്ഥ പ്രമുഖ് വി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി .അയോധ്യക്ഷേത്രനിർമ്മാണം ഭാരതത്തിൻറെ പുനരുദ്ധാരണത്തിന്റെ നാഴികക്കല്ലാണെന്നും അടിമത്വത്തിന്റെ കരാളഹസ്ഥങ്ങളിൽ നിന്നുമുള്ള മോചനമാണ് ഈ ക്ഷേത്രനിർമാണത്തിലൂടെ സാർത്ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷൻ എം സുരേന്ദ്രൻ മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു .

ജില്ലാ സംയോജകൻ ആർ കെ അനിൽ, വിശ്വഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറി വി മധു മാസ്റ്റർ, ധർമ്മ ജാഗരൺ സംയോജകൻ കെ.ജി സുരേഷ് ,ഹിന്ദു ഐക്യവേദി ഉത്തരമേഖല സംഘടനാസെക്രട്ടറി എ എം ഉദയകുമാർ ക്ഷേത്രസംരക്ഷണ സമിതി അദ്ധ്യക്ഷൻ രാജൻ മാസ്റ്റർ എന്നിവർ ആശംസ പ്രഭാഷണം നടത്തി പരിപാടിയിൽ വച്ച് രണ്ടു ഘട്ടങ്ങളിലായി അയോധ്യയിലേക്ക് പോയ കർസേവകരെ ആദരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *