May 20, 2024

വയനാട് ജില്ലാ പഞ്ചായത്തിന്റെ പുതിയ കൊയ്ത്തു മെതി യന്ത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

0
Img 20231227 170740

പനമരം: വയനാട് ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിന് കീഴിലുള്ള കസ്റ്റം ഹയർ സെന്ററിലേക്ക് 30 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ പുതിയ കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയൽ പാടശേഖരത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു. നിലവിൽ ജില്ലാ പഞ്ചായത്തിന് കീഴിൽ രണ്ട് കൊയ്ത്തുമെതി യന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കർഷകർക്ക് കൂടുതൽ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ യന്ത്രം കൂടി വാങ്ങിയതെന്നും. വയനാട്ടിലെ നെൽകൃഷി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒന്നരക്കോടി രൂപ ഒരു വർഷം കർഷകർക്ക് സബ്സിഡി ഇനത്തിൽ ജില്ലാ പഞ്ചായത്ത് നൽകുന്നുണ്ട് എന്നും. പുതിയ വാർഷിക പദ്ധതിയിലും കർഷകർക്ക് അനുകൂലമായ പദ്ധതികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷ തമ്പി അധ്യക്ഷത വഹിച്ചു .പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ടീച്ചർ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.എൻ സുശീല, ബിന്ദു പ്രകാശ് മീനാക്ഷി രാമൻ, കെ.ബി.നസീമ, പനമരം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസു അമ്മാനി, ജെയിംസ് കാഞ്ഞിരത്തിങ്ങൽ ,കൃഷി അസിസ്റ്റൻറ് എൻജിനീയർ രാജേഷ് പി.ഡി, പാടശേഖരസമിതി പ്രസിഡണ്ട് ചന്ദ്രൻ പുഞ്ചവയൽ തുടങ്ങിയവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *