July 10, 2026

സിദ്ധ ദിനാചരണം സംഘടിപ്പിച്ചു

0
Img 20231227 175933
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ഏഴാം സിദ്ധ ദിനാചാരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധ സസ്യ പ്രദർശനവും,പോസ്റ്റർ പ്രദർശനവും , സിദ്ധ മലയാള പുസ്തകങ്ങളുടെ പ്രദർശനവും,ബോധവൽക്കരണ ക്ലാസ്സും ബത്തേരി നെൻമേനി പുഞ്ചവയൽ കുറുമ കോളനിയിൽ നടത്തപ്പെട്ടു.

ഡോ: അരുൺ ബേബി സിദ്ധ ഔഷധ സസ്യങ്ങളെ കുറിച്ചും, നടീൽ രീതികളെ കുറിച്ചും അവയുടെ ഗൃഹ വൈദ്യ മുറകളെ കുറിച്ചും സംസാരിച്ചു. മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം നടത്തപ്പെട്ടു. ഡോ വന്ദന വി. ടി,ഡോ വന്ദന വിജയൻ തുടങ്ങിയവർ സംസാരിച്ചു.ട്രൈബൽ പ്രൊമോട്ടർ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news