August 25, 2026

അഭിജിത്തിന്റെ മരണം ദുരൂഹത നീക്കണം എൻ സി പി

0
Img 20231227 175714
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :കുഴിനിലം ചെക്ഡാമിൽ മീൻ പിടിക്കാൻ പോയ അടുവാൻകുന്ന് കോളനിയിലെ പതിനാല് വയസ്സ് മാത്രം പ്രായമുള്ള അഭിജിത്തിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് എൻ സി പി മാനന്തവാടി ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

പുഴയിൽ മീൻ പിടിച്ചുകൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റതെങ്ങനെയെന്ന കാര്യത്തിൽ സംശയമുണ്ട്. ഇതിൽ ബാഹ്യഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ടോണി ജോൺ അദ്ധ്യക്ഷനായി. കെ ബി പ്രേമാനന്ദൻ, റെനിൽ കെ വി, ബാലൻ കെ, സ്റ്റീഫൻ കെ സി, കമറുദ്ധീൻ ഖാജ, ജയൻ വി കെ, മത്തായി കെ യു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *