സംസ്ഥാന കരാട്ടെ കത്തയിൽ തുടർച്ചയായി മൂന്നാം തവണയും ഗോൾഡ് മെഡൽ നേടി ആൻസ്റ്റ്യൻ
പുൽപ്പള്ളി : എറണാകുളം കോലഞ്ചേരിയിൽ വച്ച് നടന്ന നാൽപ്പത്തിനാലാമത് സംസ്ഥാന തല കരാട്ടെ ചാമ്പ്യൻഷിപ്പ് കത്തയിൽ തുടർച്ചയായി മൂന്നാം തവണയും ഗോൾഡ് മെഡൽ കരസ്ഥമാക്കി ആൻസ്റ്റ്യൻ കെ ഷജിൽ.
പുൽപ്പള്ളി അലൻ തിലക് ഷിറ്റോറിയോ കരാട്ടെ സ്കൂളിലാണ് കരാട്ടെ അഭ്യസിക്കുന്നത്. സെൻസൈ പി വി സുരേഷാണ് ആൻസ്റ്റ്യന്റെ കരാട്ടെ പരിശീലകൻ.പുൽപ്പള്ളി സെന്റ് ജോർജ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആൻസ്റ്റ്യൻ കെ ഷജിൽ.
പുൽപ്പള്ളി, കോളറാട്ടുകുന്ന് കുരിശുവിളിയിൽ ഷജിൽ കെ.സെബാസ്റ്റ്യന്റെയും, ജിനിയുടെയും മകനാണ്.
സഹോദരി : അനിൽഡ.





Leave a Reply