സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാ സമ്മർക്യാമ്പ് റിഥം 2023 ആരംഭിച്ചു
മാനന്തവാടി: സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാ സമ്മർക്യാമ്പ് റിഥം 2023 മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിൽ വെച്ച് ആരംഭിച്ചു.31 -ാം തീയ്യതി വരെ നടത്തപ്പെടുന്ന ക്യാമ്പിൽ ജില്ലയിലെ 38 വിദ്യാലയങ്ങളിൽ നിന്നായി 500 കേഡറ്റുകൾ പങ്കെടുക്കും.
ബുധൻ രാവിലെ 11 മണിക്ക് അഡീഷണൽ എസ്.പി. വിനോദ് പിള്ള പതാക ഉയർത്തി.
ക്യാമ്പ് വൈകുന്നേരം 6 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സം ഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.മാനന്തവാടി. എസ്യു പി സിയുടെ ജില്ലാതല സഹവാസ ക്യാമ്പ് മാനന്തവാടി ജി.വി എച്ച്.എസ്.എസിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പോലീസ് മേധാവി പദം സിങ് ഐ പി എസ്മുഖ്യ പ്രഭാഷണം നടത്തി. അഡീ. എസ് പി വിനോദ് പിള്ള ,ഡി ഡി ഇ ശശീന്ദ്ര വ്യാസ് തുടങ്ങിയവർ സംസാരിച്ചു..
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ സംവാദങ്ങൾ, ക്ലാസുകൾ എന്നിവക്ക് ജില്ലാ കലക്ടർ ഡോ: രേണു രാജ്, പോലീസ് മേധാവി പദം സിംഗ് അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസർ വാഹിദ്, അഡീഷണൽ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള, എന്നിവർ നേതൃത്വം നൽകും.30 ന് രാവിലെ 8.3o ന് നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡിൽ ഒ.ആർ.കേളു എം.എൽ.എ.സല്യൂട്ട് സ്വീകരിക്കും
ക്യാമ്പിൻ്റെ മുന്നോടിയായി മാനന്തവാടിയിൽ ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ വിളംമ്പര ജാഥ നടത്തി.മാനന്തവാടി മുനിസിപ്പൽ വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺലേഖ രാജീവൻ, ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ മാനന്തവാടി എസ്.എച്ച്.ഒ.അബ്ദുൽ കരീം എം.എം. അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ കെ. മോഹൻ ദാസ്, എ.എൻ.ഒ.ജയകുമാർ എം.വി, , കെ.ഉസ്മാൻ ,വി.കെ.തുളസിദാസ്, എന്നിവർ നേതൃത്വം നൽകി.





Leave a Reply