May 18, 2024

വി.എച്ച്. എസ്. ഇ എൻ.എസ്. എസ് ക്യാമ്പ് ആരംഭിച്ചു

0
20231228 141511

കൽപ്പറ്റ:  ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് സഹവാസ ക്യാമ്പിന് പരിയാരം ഗവ. ഹൈസ്കൂളിൽ തുടക്കമായി. വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് ക്യാമ്പുകളുടെ വയനാട് ജില്ലാതല ഉദ്ഘാടനം  നടന്നു. വാർഡ് മെമ്പർ  ആലി എം കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഷംഷാദ് മരക്കാർ ഉദ്ഘാടനം  നിർവഹിച്ചു. ലിംഗ സമത്വം, കാലാവസ്ഥ വ്യതിയാനം, സഹചാരി, രഹിത ലഹരി, രക്ഷിതം, വന്ദ്യം വയോജനം എന്നിങ്ങനെയുള്ള കാലികപ്രസക്തമായ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് സംസ്ഥാന തലത്തിൽ നടക്കുന്ന ക്യാമ്പുകളെ അദ്ദേഹം പ്രശംസിച്ചു വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് നടത്തുന്ന സമം ശ്രേഷ്ടം പദ്ധതിയുടെ ജില്ലാതല ലോഞ്ചിംഗ് വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ  സത്യൻ വി സി നിർവഹിച്ചു. എക്സൈസ് വകുപ്പുമായി കൈകോർത്ത് നടത്തുന്ന രഹിത ലഹരി പരിപാടിയുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരായ അബ്ദുൽ സലീം ജയ്മോൻ ഇ. എസ്. എന്നിവർ സംസാരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് അംഗം പി എം സന്തോഷ് കുമാർ, പരിയാരം ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് അക്ഷറഫ് വാഴയിൽ, വൈസ് പ്രസിഡൻറ്  എം. യൂനുസ്, എംപിടിഎ പ്രസിഡണ്ട് ഷബാന എം, എച്ച് എം ഭാസ്കരൻ, സ്റ്റാഫ് സെക്രട്ടറി കെ.എം. താജുദ്ദീൻ ജിവിഎച്ച്എസ്എസ് കൽപ്പറ്റ പിടിഎ പ്രസിഡൻറ്  രഞ്ജിത്ത് കെ. തുടങ്ങിയവരും സംഘാടകസമിതി അംഗങ്ങളും സന്നിഹിതരായിരുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ ഡി ദേവകൃഷ്ണൻ പതാക ഉയർത്തിയതോടെ ക്യാമ്പിന് ഔദ്യോഗിക തുടക്കമായി. വിഎച്ച്എസ്ഇ എൻഎസ്എസ് സംസ്ഥാന കോഡിനേറ്റർ ഡോക്ടർ രഞ്ജിത്ത് പി കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു കനീഷ് സി കെ, ആൻറണി വി.വി, അനുശ്രീ എം കെ, അനുജ എം, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി കാര്യപരിപാടി വിശദീകരിച്ചു. വളണ്ടിയർ ലീഡർ ഗൗരി നന്ദ നന്ദി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *