May 7, 2026

എല്ലാ വാര്‍ഡിലും തെരുവ് വിളക്ക്: പദ്ധതിയുമായി മുട്ടില്‍ പഞ്ചായത്ത്

0
20231229 183001
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ : എല്ലാ വാര്‍ഡിലും തെരുവ് വിളക്ക് സ്ഥാപിക്കല്‍ പദ്ധതിയുമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു പരിയാരം ചെലഞ്ഞിച്ചാലില്‍ തെരുവ് വിളക്ക് സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മള്‍ട്ടി ഇയര്‍ പ്രൊജക്ടായി 87,25,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാകുന്നത്. പദ്ധതിയിലൂടെ 2500 തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ നിഷ സുധാകരന്‍, നസീമ മങ്ങാടന്‍, ബിന്ദു മോഹനന്‍, വാര്‍ഡ് അംഗങ്ങളായ എം.കെ ആലി, ബി ബഷീര്‍, പ്രദേശവാസികളായ പി.എ യാസിര്‍, സി.കെ നിജാമുദ്ദീന്‍, അഷറഫ് മണ്ണാരത്ത്, ഹബീബു റഹ്മാന്‍, കെ.വി സക്കീര്‍, പി.എ ബഷീര്‍, എസ്.എസ് റാഫി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *