September 17, 2026

കെ. സ്റ്റോർ മൂന്നാം ഘട്ട ഉദ്ഘാടനം മക്കിയാട് നിർവഹിച്ചു

0
Img 20231230 200804
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ സംരഭമായ കെ. സ്റ്റോറിന്റെ മൂന്നാം ഘട്ട ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ മക്കിയാട് എ.ആർ.ഡി. 7-ാം നമ്പർ പൊതു വിതരണ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം പി.എ. ബാബു നിർവഹിച്ചു. മാനന്തവാടി ടി.എസ്.ഒ പി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.എ. അപ്പച്ചൻ, കെ. മായൻ, ടോമി മക്കിയാട്, എം.ടി. ജോൺസൺ, സാറാ മായൻ, ദാമോദരൻ നായർ എന്നിവർ പ്രസംഗിച്ചു. എം.എ. അപ്പച്ചന് ഉൽപന്നം നൽകി ആദ്യ വിൽപന ടി.എസ്. ഒ. പി.ഗംഗാധരൻ നിർവഹിച്ചു. ശബരി , മിൽമ ഉൽപന്നങ്ങളും , ചോക്ക് ഗ്യാസ് , പതിനായിരത്തിൽ താഴെ വരുന്ന ബാങ്കിങ് ഓൺ ലൈൻ സൗകര്യങ്ങളും ഇവിടെ നിന്ന് ജനങ്ങൾക്ക് ലഭിക്കുമെന്ന് ടി.എസ്. ഒ. അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *