May 7, 2026

ഏഴാമത് സിദ്ധ ദിനാചരണം മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തി 

0
Img 20231230 201021
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ഏഴാമത് സിദ്ധ ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ സിദ്ധ നാഡി പരിശോധന,സിദ്ധ പോസ്റ്റർ പ്രദർശനം, സിദ്ധ അസംസ്‌കൃത വസ്തുക്കളുടെ പ്രദർശനം, സിദ്ധ മലയാള പുസ്തക പ്രദർശനം,ഔഷധ സസ്യ പ്രദർശനം, മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തപ്പെട്ടു. ഡോ അരുൺ ബേബി ബേബി സ്വാഗതം പ്രസംഗം നടത്തി. ഡോ ശ്രീരാജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാജൻ എ. വി ഉദ്ഘാടനം ചെയ്തു. ഡോ മായ ജോർജ് ആശംസ പ്രസംഗം നടത്തി. ജോർജ് നന്ദി അർപ്പിച്ചു. സിദ്ധ ബോധവൽക്കരണ ക്ലാസിനു ഡോ:അരുൺ ബേബി നേതൃത്വം കൊടുത്തു. സിദ്ധ നാഡി പരിശോധന ക്യാമ്പും, മെഡിക്കൽ ക്യാമ്പും ഡോ: ശ്രീരാജിന്റെ മേൽ നോട്ടത്തിൽ സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *