April 28, 2024

ഓപ്പറേഷന്‍ ജംഗിള്‍ സഫാരി:ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

0
Img 20231230 200548

 

മാനന്തവാടി: കേരള വനംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ടൂറിസം സെന്ററുകളില്‍ വിനോദസഞ്ചാരികളുടെ പക്കല്‍ നിന്നും വിവിധ ഫീസിനത്തില്‍ പിരിച്ചെടുക്കുന്ന തുകയില്‍ വ്യാപക വെട്ടിപ്പ് നടക്കുന്നുതായും വനപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് അനുവദിക്കുന്ന നിര്‍മ്മാണ പദ്ധതികളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ വനം വികസന ഏജന്‍സികളിലും, തെരഞ്ഞെടുത്ത ഇക്കോ വികസന കമ്മറ്റികളിലും, വനം സംരക്ഷണ സമിതികളിലും ഓപ്പറേഷന്‍ ജംഗിള്‍ സഫാരി എന്ന പേരില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്.

ജില്ലയില്‍ ബത്തേരി വൈല്‍ഡ് ലൈഫ്, കല്‍പ്പറ്റ സൗത്ത് വയനാട്, മുത്തങ്ങ, തോല്‍പ്പെട്ടി, ചെമ്പ്ര, മീന്‍മുട്ടി, കുറുവ, സൂചിപ്പാറ തുടങ്ങി എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *