May 6, 2026

ഫോസ വയനാട് ചാപ്റ്റർ മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണം നടത്തി

0
Img 20240101 Wa0024
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട് മുസ്ലീം ഓർഫനേജിന്റെ ദീർഘകാല ജനറൽ സെക്രട്ടറിയും ഫാറൂഖ് കോളജ് പൂർവ്വ വിദ്യാർത്ഥിയും സമൂഹ നന്മയ്ക്ക് സ്വജീവിതം നീക്കിവെച്ച വ്യക്തിത്വവുമായിരുന്ന എം എ മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണ സമ്മേളനം ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ) വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കൽപ്പറ്റ എം സി എഫ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം ഫോസ വയനാട് ചാപ്റ്റർ മുൻ പ്രസിഡണ്ട് വി.എ.മജീദ് ഉദ്ഘാടനം ചെയ്തു. ഫോസ വയനാട് ചാപ്റ്റർ പ്രസിഡണ്ട് എം മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാവ പാലുകുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. ഫോസ വയനാട് സെക്രട്ടറി സത്യൻ വി സി.മോയിൽ കടവൻ . അഡ്വ അബ്ദുറഹ്മാൻ കാതിരി . ഡോ. നൗഷാദ് പള്ളിയാൽ . ഡോ. കെ.ടി അഷ്റഫ്. അഡ്വ. നീല്ക്കണ്ടി സാദിഖ്, അലി പള്ളിയാൽ , മുഹമ്മദലി ഈന്തൻ, ഹംസ ഇസ്മാലി. സുനിൽകുമാർ കെ ,സലീം ആയത്ത്, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *