May 6, 2026

വയോധികര്‍ക്കായി സിനിമയൊരുക്കി ബത്തേരി നഗരസഭ

0
Img 20240101 Wa0049
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ബത്തേരി നഗരസഭയിലെ 65 വയസ്സ് കഴിഞ്ഞവര്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സൗജന്യമായി സിനിമ പ്രദര്‍ശനത്തിന് അവസരമൊരുക്കി സുല്‍ത്താന്‍ബത്തേരി നഗരസഭ. ബത്തേരി നഗരസഭയുടെ ഹാപ്പി ഹാപ്പി ബത്തേരി പ്രോഗ്രാമിന്റെ ഭാഗമായി ഐശ്വര്യ സിനിപ്ലക്‌സുമായി സഹകരിച്ചാണ് നഗരസഭ വയോജനങ്ങള്‍ക്കായി പുതുവര്‍ഷ പുലരിയില്‍ സിനിമ പ്രദര്‍ശനം ഒരുക്കിയത്. രാവിലെ 11 നും ഉച്ചയ്ക്ക് 2 നും നടത്തിയ സിനിമ പ്രദര്‍ശനം കാണാന്‍ 200 ഓളം വയോജനങ്ങള്‍ എത്തി. ബത്തേരിയിലും പരിസരപ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ രാജേഷ് ഇരുളം സംവിധാനം ചെയ്ത നുണ സിനിമയാണ് പ്രദര്‍ശിപ്പിച്ചത്. സിനിമ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികളായ ടോം ജോസ്, കെ റഷീദ്, പി.എസ് ലിഷ, സാലി പൗലോസ്, ഐസക് ജോസ്, ഐസ്സണ്‍.കെ.ജോസ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *